പീരുമേട്: കുട്ടിക്കാനത്തെ സ്വകാര്യ റിസോർട്ടിലെ കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പള്ളുരുത്തി കണ്ണമാലി അറയ്ക്കൽ വീട്ടിൽ ആൽബിന്റെ മകൻ തോമസ് പീറ്ററാണ് (നിബിൽ -30) മരിച്ചത്. തിങ്കളാഴ്ച 11 അംഗ സംഘത്തിനൊപ്പമാണ് നിബിൽ റിസോർട്ടിലെത്തിയത്. ചൊവ്വാഴ്ച രാവിലെ മടങ്ങാൻ തയാറെടുക്കുന്നതിടെ ഫോൺ ചെയ്ത് പുറത്തിറങ്ങി. ഏറെസമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ മത്സ്യക്കുളത്തിൽ വീണുകിടക്കുന്ന നിലയിൽ കാണുകയായിരുന്നു എന്ന് ഒപ്പമുള്ളവർ പൊലീസിന് മൊഴി നൽകി. പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പീരുമേട് പൊലീസ് അന്വേഷണം ആരംഭിച്ചു.