തളിക്കുളം: തളിക്കുളത്ത ദേശീയപാതയിലെ കുഴിയിൽ ബൈക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പഴഞ്ഞി അരുവായി ചെറുപനയ്ക്കൽ സനു സി. ജെയിംസ് (29) ആണ് മരിച്ചത്. ശനിയാഴ്ച കച്ചേരിപടി ബാങ്കിന് സമീപമായിരുന്നു അപകടം. പരിക്കേറ്റ് ചികിത്സയിലിരിക്കെ തിങ്കളാഴ്ച അർധരാത്രിയോടെയാണ് മരിച്ചത്. മാതാവ്: ശോഭ. സഹോദരി: ലിനു.