വേലൂർ: നാടക പ്രവർത്തകനും രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകനുമായ വേലൂർ അത്താണിക്കൽ വീട്ടിൽ ശേഖരൻ (74) നിര്യാതനായി. അടിയന്തരാവസ്ഥക്ക് ശേഷം ജനകീയ സാംസ്കാരിക വേദിയും സി.പി.ഐ-എം.എൽ പാർട്ടിയും കെട്ടിപ്പടുക്കുന്നതിൽ സജീവ പങ്കുവഹിച്ച അദ്ദേഹം മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ്) ജില്ല കമ്മിറ്റി അംഗമാണ്. ‘നാഗശിൽപങ്ങൾ’ എന്ന നാടകത്തിന് 1971ൽ കേരള സംഗീത നാടക അക്കാദമിയുടെ ഏറ്റവും മികച്ച രചനക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. രചന നിർവഹിച്ച് പ്രധാന വേഷത്തിൽ അഭിനയിച്ച ‘കള്ളക്കോലങ്ങൾ’ തൃശൂർ ജില്ലയിലെ ആദ്യ തെരുവുനാടകങ്ങളിൽ ഒന്നാണ്. ജില്ലയിൽ നാടക സംഘാടനം, നാടക മത്സരം, കവിയരങ്ങ്, ചലച്ചിത്ര പ്രദർശനം, കലാജാഥ തുടങ്ങിയവ സംഘടിപ്പിക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. 2021ൽ നാടക പ്രവർത്തനത്തിലെ സമഗ്ര സംഭാവനക്കുള്ള വേലൂർ ‘ഗ്രാമകം’ നാടക പുരസ്കാരം നൽകി ആദരിച്ചിരുന്നു. വേലൂരിലെ ‘ബോധി’ എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമയുമായിരുന്നു. ഭാര്യ: വത്സ. മക്കൾ: സന്യാൽ, സന്താൾ. മരുമകൾ: ജോത്സ്ന.