വടശ്ശേരിക്കര: വിദ്യാർഥി ഓടിച്ച ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെരുനാട് രാജേഷ് ഭവനിൽ പുരുഷോത്തമൻ (76) മരിച്ചു. പെരുനാട് പൂവത്തുംമൂടിന് സമീപം ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടം. മാടമൺ സ്വദേശിയായ വിദ്യാർഥി ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കാൽനട യാത്രികനായ പുരുഷോത്തമനെ ഇടിക്കുകയായിരുന്നു.പെരുനാട് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിലും തുടർന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച 12ന് വീട്ടുവളപ്പിൽ.