കൊടകര: ചെന്നൈയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നുമുറി സ്വദേശി മരിച്ചു. മൂന്നുമുറി കൊല്ലം പറമ്പില്‍ കേശവന്റെ മകന് വിപിനചന്ദ്രനാണ് (52) മരിച്ചത്. തമിഴ്നാട് വൈദ്യുതി വകുപ്പ് ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുമ്പോള്‍ ഇയാള്‍ സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമെന്നാണ് വിവരം. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മൂന്നുമുറിയിലെ വീട്ടുവളപ്പില്‍.