തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ ശിക്ഷാ തടവുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. കൊടുങ്ങല്ലൂർ സ്വദേശി പന്തലഞ്ഞ് വിട്ടിൽ ചെറുങ്ങോരൻ (81) ആണ് മരിച്ചത്. മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രിസണേഴ്സ് സർവൈലൻസ് വാർഡിൽ ചികിത്സ നടത്തിവരവേ ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലെ പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടയാളാണ്.