കയ്പമംഗലം: മൂന്നുപീടികയിൽ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. മതിലകം നെടുംപറമ്പ് സ്വദേശി തോട്ടുങ്ങൽ മുഹമ്മദ് (60) ആണ് മരിച്ചത്. മൂന്നുപീടിക മെഹ്ഫിൽ പർദ്ദ സെന്റർ ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച രാവിലെ 11 ഓടെയാണ് കടയ്ക്കുള്ളിൽ വീണ് കിടക്കുന്നത് കണ്ടത്. ഉടൻ എസ്.വൈ.എസ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: തസ്ലിം (ഉമ്മുൽ ഖുവൈൻ), മുഹ്സിന. മരുമക്കൾ: അസ്മാബി, ജാബിർ.