പന്തളം: മുടിയൂർക്കോണം ഇടയാടി തെക്കേതി (മിഥുനം) ഇ.കെ. ധാകരൻ (61, റിട്ട. ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥൻ) നിര്യാതനായി. സി.പി.എം മുടിയൂർക്കോണം ലോക്കൽ കമ്മിറ്റി അംഗം, ശുചിത്വമിഷൻ മുൻ ജില്ല കോഓഡിനേറ്റർ, ഇ.കെ. നയനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ മുടിയൂർക്കോണം സോണൽ കമ്മിറ്റി സെക്രട്ടറി, ബാലസംഘം പന്തളം ഏരിയ അക്കാദമിക് കമ്മിറ്റി കൺവീനർ, മുടിയൂർക്കോണം ജനകീയ വായനശാല സെക്രട്ടറി, പന്തളം സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: മിനി. മക്കൾ: മിഥുൻ, മേഘ. മരുമകൾ: അഞ്ജു.