കൊയിലാണ്ടി: മിനിലോറി ബൈക്കിലേക്കു മറിഞ്ഞ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. പയ്യോളി ഇരിങ്ങൽ കോട്ടക്കുന്നുമ്മൽ രാഗേഷ് (42) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് കൊല്ലം ചിറക്കു സമീപമായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്നു. നിർമാണത്തൊഴിലാളിയാണ്. മിനിലോറി ഡിവൈഡറിൽ തട്ടി രാഗേഷ് ഓടിച്ച ബൈക്കിലേക്കു മറിയുകയായിരുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സക്കുശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: സുബിഷ. രാഘൂട്ടിയുടെയും, കാർത്ത്യായനിയുടെയും മകനാണ്. സഹോദരങ്ങൾ: രാജേഷ്, രംഗേഷ്, വിജീഷ്.