മല്ലപ്പള്ളി: കോട്ടാങ്ങലിൽ റെഡിമിക്സ് വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ചുങ്കപ്പാറ കല്ലുകൊമ്പിൽ ഉമ്മറാണ് (ഉമ്മർകുട്ടി -73) മരിച്ചത്. കോട്ടാങ്ങൽ-പാടിമൺ റോഡിൽ പുത്തൂർപടിയിൽ വ്യാഴാഴ്ച രാവിലെ 11നാണ് അപകടം. റെഡിമിക്സ് വാഹനം മറികടക്കാൻ ശ്രമിക്കവെ ബൈക്കിൽ തട്ടിയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റെഡിമിക്സ് വാഹനത്തിന്റെ അടിയിൽപ്പെട്ട ഉമ്മറിന്റെ തലയിലൂടെ വാഹനത്തിന്റെ പിൻചക്രങ്ങൾ കയറി. ഉടൽ വേർപെട്ട് അരമണിക്കൂറോളം റോഡിൽ കിടന്ന മൃതദേഹം പെരുമ്പെട്ടിയിൽനിന്ന് പൊലീസ് എത്തിയാണ് മാറ്റിയത്. ഭാര്യ: പെരുമ്പെട്ടി ആനക്കുഴിയിൽ കുടുംബാംഗം സുബൈദ ബീവി. മക്കൾ: റെസിയ, ഹസിന, ഉക്കാഷ്. മരുമക്കൾ നൗഷാദ്, ഇല്യാസ്, സബിന.