വെട്ടിമറ്റം: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പറമ്പുകാട്ടുമല നെയ്യശ്ശേരിയിൽ നിഖിലാണ് (28) മരിച്ചത്. രണ്ട് ദിവസമായി യുവാവിനെ കാണാനില്ലായിരുന്നു. അയൽവാസിയുടെ ആൾത്താമസമില്ലാത്ത കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്. കാഞ്ഞാർ പൊലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.