കുന്നന്താനം: മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ വിദ്യാർഥിനി മരിച്ചു. പൂച്ചവയൽ മടുക്കക്കാട്ടിൽ സുനിലിന്റെ മകൾ സോനു സുനിലാണ് (20) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വീട്ടിലെ ബാത്ത്റൂമിൽ കയറി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്ന് പറയുന്നു. 75 ശതമാനം പൊള്ളലേറ്റ പെൺകുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: ഷൈല. സഹോദരൻ: സുജിത്.