പാപ്പനംകോട്: പാപ്പനംകോട് എസ്.എൻ നഗർ (പട്ടാരം) ഗോമതി സദനത്തിൽ കെ. സദാനന്ദപണിക്കർ (102) ചെന്നൈയിൽ നിര്യാതനായി. പാപ്പനംകോട് എസ്.എൻ.ഡി.പി ശാഖയുടെയും പട്ടാരം ചാമുണ്ഡേശ്വരി ക്ഷേത്രം ട്രസ്റ്റിന്റെയും എസ്.എൻ നഗർ െറസിഡന്റ്സ് അസോസിയേഷന്റെയും സ്ഥിരം രക്ഷാധികാരിയായിരുന്നു. ഭാര്യ: പരേതയായ ഗോമതി. മക്കൾ: സാവിത്രി ജയപാലൻ, പരേതനായ ബോധേശ്വരൻ, രാധാകൃഷ്ണൻ (ചെന്നൈ), രത്നമ്മ (റിട്ട. മേജർ, കെ.എസ്.എഫ്.ഇ), രാധമ്മ, അനിരുദ്ധൻ (ചെന്നൈ). മരുമക്കൾ: പരേതനായ ജയപാലൻ, പരേതയായ സുലേഖ, ഗീത (ചെന്നൈ), പി. ശിവാനന്ദൻ (റിട്ട. എ.ജി.എം, കെ.എസ്.എഫ്.ഇ), പരേതനായ മധുസൂദനൻ, ബിനി (ചെന്നൈ). സംസ്കാരം ശനിയാഴ്ച ശാന്തികവാടത്തിൽ.