തിരുവനന്തപുരം: എസ്.വി.ആർ ഹോമിയോ മെഡിക്കൽ കോളജ് റിട്ട. പ്രഫസറും സർജറി വകുപ്പ് മേധാവിയുമായ പാലാ പാറേൽ കുടുംബാംഗം ഡോ. സക്കറിയ ജോർജ് (60) ജവഹർ നഗർ എൻ 1 വീട്ടിൽ നിര്യാതനായി. പരേതനായ ഡോ. കെ.ഇസഡ്. ജോർജിന്റെയും (ഹോമിയോ ഡയറക്ടർ) മോളി ജോർജിന്റെയും മകനാണ്. ഭാര്യ: സ്വപ്ന (ആലുവ അടപ്പൂർ കുടുംബാംഗം). മക്കൾ: ജോർജ് സക്കറിയ (അലൈൻ ഫ്രാൻസിസ്), ജോൺ സക്കറിയ. സഹോദരങ്ങൾ: ആനി ഞാവള്ളി, മാത്യു ജോർജ് (സൗത്താഫ്രിക്ക).