തിരുവനന്തപുരം: അന്തരിച്ച നാടകാചാര്യന് കാവാലം നാരായണപ്പണിക്കരുടെ ഭാര്യ ജെ. ശാരദാമണി (89) നിര്യാതയായി. വാർധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ പട്ടം എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം തൃക്കണ്ണാപുരത്ത് സോപാനംവീട്ടില് പൊതുദര്‍ശനത്തിനുവെച്ച മൃതദേഹം വൈകീട്ട് അേഞ്ചാടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിച്ചു. പിന്നണി ഗായകന് കാവാലം ശ്രീകുമാര്‍, പരേതനായ കാവാലം ഹരികൃഷ്ണന് എന്നിവര്‍ മക്കളാണ്. മരുമക്കൾ: ലക്ഷ്മി ശ്രീകുമാര്‍, മായാ ഹരികൃഷ്ണന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന് സോപാനം വീട്ടില്‍ നടക്കും. മന്ത്രി വി. ശിവന്‍കുട്ടി, നടന് മധുപാല്‍, ഗായകന് കല്ലറ ഗോപന്, നിര്‍മാതാവ് ജി. സുരേഷ് കുമാര്‍, സി.പി. ജോണ്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.