തൃപ്രയാർ: ദേശീയപാത 66 തൃപ്രയാർ ബസ് സ്റ്റാൻഡിനു സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. പഴുവിൽ ചാഴൂർ റോഡ് സ്വദേശി കണാറ വീട്ടിൽ രാമകൃഷ്ണന്റെ മകൻ പ്രദീപ് കുമാർ (62) ആണ് മരിച്ചത്. പരിക്കേറ്റ ബൈക്ക് യാത്രികനായ പാലക്കാട് സ്വദേശി അഭിഷേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. പ്രദീപ് കുമാറിന്റെ ഭാര്യ: സിന്ധു (തൃശൂർ മെഡിക്കൽ കോളജ് സ്വീപ്പർ). മകൾ: ശ്വേത. മരുമകൻ: തേജസ്.