കൊയിലാണ്ടി: പൊയിൽക്കാവ് ഈറ്റഞ്ചേരി അനുശ്രീയിൽ ദേവീദാസൻ (74) നിര്യാതനായി. പൊതുമരാമത്ത് വകുപ്പ് റിട്ട. ജീവനക്കാരനാണ്. പരേതരായ കേളുക്കുറുപ്പിന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: പരേതയായ വി.പി. ശ്രീമതി. മക്കൾ: ജുബിലാൽ, അരുൺദാസ്, അനൂപ് ദാസ്. മരുമക്കൾ: ശ്രീധന്യ, വീണ. സഹോദരങ്ങൾ: ഒ.പി. ബാലകൃഷ്ണൻ, സുരേഷ് ബാബു ഒതയോത്ത്, പരേതയായ ഭാരതി. സഞ്ചയനം ഞായറാഴ്ച.