പുതുപ്പാടി: കൈതപ്പൊയിൽ കരുണ കെയർ സെന്റർ മാനേജിങ് ഡയറക്ടറും മെഡിക്കൽ എയ്ഡ് സർവിസ് സൊസൈറ്റി പുതുപ്പാടി പ്രസിഡന്റും സാമൂഹിക, സാംസ്കാരിക ആരോഗ്യ പ്രവർത്തന രംഗത്ത് 40 വർഷത്തെ പുതുപ്പാടിയുടെ നിറ സാന്നിധ്യവുമായ ഡോക്ടർ ശാന്താറാം (68) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: മൈഥിലി. ഭാര്യ: ഡോ. പരിമള (കൈതപ്പൊയിൽ കരുണ കെയർ സെന്റർ). മക്കൾ: ഡോ. അപർണ (പനങ്ങാട് ഹെൽത്ത് സെന്റർ), ഡോ. ആരതി (ഹെൽത്ത് സെന്റർ കുറുമാത്തൂർ കണ്ണൂർ), ഡോ. അശ്വതി, (അനസ്തേഷ്യ). മരുമക്കൾ: ഡോ. നിതിൻ (അസ്ഥിരോഗ വിഭാഗം കോഴിക്കോട് മെഡിക്കൽ കോളജ്), ഡോ. ദീപക് അശോകൻ (അസ്ഥിരോഗ വിഭാഗം കണ്ണൂർ ജില്ല ആശുപത്രി). സഹോദരങ്ങൾ: ഡോ. ജീജ (ഫാർമക്കോളജി വിഭാഗം എം.ഇ.എസ് മെഡിക്കൽ കോളജ് പെരിന്തൽമണ്ണ), ജയശ്രീ, പരേതനായ ദിനേശൻ, ബീന ബത്തേരി.