പയ്യോളി: മത്സ്യബന്ധനത്തിടെ മത്സ്യത്തൊഴിലാളി കടലിൽ വീണുമരിച്ചു. പയ്യോളി സായിവിന്റെകാട്ടിൽ ഹമീദാണ് (53) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 1.45ഓടെയാണ് അപകടം. കരയോടുചേർന്ന് കടലിൽ ‘ആട് വല’യിട്ട് മത്സ്യബന്ധനം നടത്തുന്നതിനിടെ ചുഴിയിൽപ്പെടുകയായിരുന്നു. തുടർന്ന് 200 മീറ്ററോളം അകലെനിന്ന് ശ്രീരാഗ് എന്നയാൾ ഹമീദിനെ രക്ഷപ്പെടുത്തി കരയിലേക്കെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: സഹീറ. മക്കൾ: അജ്മൽ, മിഥുലാജ്, നാദിയ ഷെറിൻ.