കാട്ടാക്കട: വീടിനുസമീപത്തെ കടവരാന്തയില്‍ വയറിങ് തൊഴിലാളി മരിച്ച നിലയില്‍. ഊരൂട്ടമ്പലം പറങ്കിമാംവിള മണലി മേലെ പുത്തൻവീട്ടിൽ ടി. വിധേയന്റെ (51- മുരുകൻ) മൃതദേഹമാണ് കടവരാന്തയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി മുതൽ വിധേയൻ കടവരാന്തയിൽ ഇരിക്കുന്നത് സമീപവാസികൾ കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി വീട്ടുവളപ്പിൽ സംസ്കരിച്ചു. മാതാവ്: ഗോമതിഅമ്മ. ഭാര്യ: ബിന്ദു(ആശാവർക്കർ). മക്കൾ: ചിത്ര, ഉണ്ണികൃഷ്ണൻ.