മൈലാമ്പാടി: കോഴിക്കോട് മൈലാമ്പാടി ‘മസ്കോട് മൻസിലിൽ’ എം.എ. സത്താർ ഖാൻ (96, റിട്ട. റെയിൽവേ സൂപ്രണ്ട്) നിര്യാതനായി. മക്കൾ: ഷമീം (കണ്ണൂർ), ഡോ നസീം (റിട്ട. ചീഫ് കൺസൾട്ടിങ് ഒഫ്താൽമോളജിസ്റ്റ് ) ആരിഫ് ഖാൻ ( റിട്ട. സൂപ്രണ്ടിങ് എൻജിനീയർ, പി.ഡബ്ല്യു.ഡി), ഹസീന (ദുബൈ). മരുമക്കൾ: അബ്ദുൽ ജബ്ബാർ (റിട്ട. സൂപ്രണ്ട്, ജുഡീഷ്യൽ കോടതി, കണ്ണൂർ), എ.എം. മുഹമ്മദ് ബഷീർ (റിട്ട. ചീഫ് മാനേജർ, എസ്.ബി.ഐ കോഴിക്കോട്), ഷബീന, സലീംരാജ (ദുബൈ). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ.