കൊയിലാണ്ടി: മുസ്ലിം ലീഗ് നേതാവായിരുന്ന പരേതനായ വി.സി. സയ്യിദ് ഹുസൈൻ ബാഫഖി തങ്ങളുടെ ഭാര്യ കൊയിലാണ്ടി കൊല്ലം ഇന്ത്യ ഹൗസിൽ താമസിക്കുന്ന കൊയിലാണ്ടി ബീച്ച് റോഡ് കൊപ്ര പാണ്ടികശാലയിൽ മുത്തുബീ എന്ന ശരീഫ റുഖിയ ബീവി (95) നിര്യാതയായി. മക്കൾ: സയ്യിദ് അബ്ദുല്ല ബാഫഖി, സയ്യിദ് മുഹമ്മദ് ബാഫഖി (ആറ്റ), സയ്യിദ് ഹംസ ബാഫഖി (പൂക്കു), സയ്യിദ് അബ്ദുസ്സലാം ബാഫഖി, ശരീഫ ആയിഷാബി, ശരീഫ സുഹറാബി. മരുമക്കൾ: സയ്യിദ് ഹാഷിം മഷ്ഹൂർ, പരേതനായ കുഞ്ഞിക്കോയ തങ്ങൾ (തലശ്ശേരി), ശരീഫ താഹിറാബി (വളപട്ടണം), ശരീഫ അസ്മാബി (പഴയങ്ങാടി) , ശരീഫ ഷമീദ ബീവി (പെരിങ്ങത്തൂർ).