തിരുവല്ല: ഭക്ഷണം തൊണ്ടയിൽ കുരുങ്ങി മുണ്ടിയപ്പള്ളി സ്വദേശിയായ 48കാരൻ മരിച്ചു. കുന്നന്താനം മുണ്ടിയപ്പള്ളി വറവുങ്കൽ വീട്ടിൽ റെജി സെബാസ്റ്റ്യനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. പ്രഭാതഭക്ഷണം കഴിക്കവെ ആഹാരം തൊണ്ടയിൽ കുരുങ്ങിയതിനെ തുടർന്ന് കുഴഞ്ഞുവീണ റെജിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് തിരുവല്ല പൊലീസ് കേസെടുത്തു. റെജി ടാപ്പിങ് തൊഴിലാളിയാണ്. ഭാര്യ: ഷെമി. മക്കൾ: ശരുൺ, ശ്രേയ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരക്ക് കുന്നന്താനം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.