ചാലക്കുടി: ടവർ ലൈൻ ജോലിക്കിടയിൽ ഷോക്കേറ്റ് ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സക്കിടെ മരിച്ചു. വെറ്റിലപ്പാറ ചിക്ളായി പാറയ്ക്ക ജോണിയുടെ മകൻ ഷൈന്റി (28) ആണ് മരിച്ചത്. ചാലക്കുടിയിലെ കെ.എസ്.ഇ.ബി പവർ സ്റ്റേഷനിൽ ജോലിക്കിടെയാണ് ഇയാൾക്ക് ഷോക്കേറ്റത്. ജൂലൈ 16നായിരുന്നു അപകടം. എറണാകുളത്തെ ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചയാണ് മരിച്ചത്. മാതാവ്: മറിയാമ്മ. സഹോദരൻ: സെമി ജോൺ.