പയ്യോളി: പുറക്കാട് തെക്കെ പറോളി ബാലൻ (87) നിര്യാതനായി. പുറക്കാട് പ്രദേശത്തെ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി ആദ്യ ഘടകം പ്രഥമ സെക്രട്ടറിയായിരുന്നു. കെ.എസ്.ഇ.ബി മുൻ ജീവനക്കാരനാണ്. ഭാര്യ: പരേതയായ ജാനു. മക്കൾ: വിജയൻ, രജികുമാർ, ശാലിനി, പരേതരായ ചന്ദ്രൻ, ശൈലജ. മരുമക്കൾ: ജനാർദനൻ, അശോകൻ (താമരശ്ശേരി), ഗീത, അജിത, അനിത.