കണിയാമ്പറ്റ: ജില്ല സിവിൽ സപ്ലൈസ് ഓഫിസ് ജീവനക്കാരനെ സ്വകാര്യ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചുണ്ടേൽ വെള്ളാരംകുന്ന് പറമ്പത്ത് ഹൗസിൽ രാജേഷ് (37) ആണ് മരിച്ചത്. പിതാവ്: കുമാരൻ. മാതാവ്: പളനി. ഭാര്യ: ജാൻസി (സ്വപ്ന -ഓവർസീയർ പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്). മക്കൾ: കൃഷ്ണവേണി, യദുവർണ. മൃതദേഹം മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ.