മണ്ണുത്തി: മേള കലാകാരൻ ഒല്ലൂക്കര കുറുപ്പത്ത് നാരായണ മാരാർ (പൊന്നൂക്കര കുട്ടൻ മാരാർ-67) നിര്യാതനായി. പ്രസിദ്ധ തായമ്പക-മേള പ്രമാണിയായ പരേതനായ പരിയാരത്ത് കുഞ്ചു മാരാരുടേയും കുറുപ്പത്ത് നാണിക്കുട്ടി മാരാസ്യാരുടേയും മകനാണ്. 40ലേറെ വർഷമായി മേള കലാകാരനാണ്. തൃശൂർ പുരത്തിന്റെ ഇലഞ്ഞിത്തറമേളം, പെരുവനം-ആറാട്ടുപുഴ പൂരം, കുട്ടനെല്ലൂർ പൂരം, ഒല്ലൂക്കര തിരുവാണിക്കാവ് പൂരം തുടങ്ങിയ ഉൽസവങ്ങളിൽ മേളപ്രമാണിയായിരുന്നു. ഒല്ലൂർ തിരുവാണിക്കാവ് ക്ഷേത്രം, മഞ്ഞപ്ര അയപ്പൻകാവ് ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് സുവർണ മുദ്രകൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: പരിയാരത്ത് ചന്ദ്രികമാരാസ്വാർ. മക്കൾ: നിഷ (അധ്യാപിക, കെ.വി.ആർ. ഷൊർണൂർ), നിമിഷ. മരുമക്കൾ: ഞെരളത്ത് രാമദാസ് പൊതുവാൾ (അധ്യാപകൻ, കെ.വി.ആർ. ഷൊർണൂർ), ശ്രീകുമാർ (ജീവനക്കാരൻ, അമൃത ആശുപത്രി, കൊച്ചി). സംസ്കാരം വ്യാഴാഴ്ച 12ന് പാറമേക്കാവ് ശാന്തിഘട്ടിൽ.