നാദാപുരം: എടച്ചേരി പഞ്ചായത്തിലെ മുസ്ലിം ലീഗ് നേതാവും സാമൂഹിക പ്രവർത്തകനുമായ കളത്തിൽ ഇബ്രാഹിം (56) നിര്യാതനായി. നാദാപുരം നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്, എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, കെട്ടുങ്ങൽ മഹല്ല് കമ്മിറ്റി മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആയിഷ. മക്കൾ: ദമർദാഷ്, ദർശിത, തസ്നീം, ദാനിഷ്. മരുമക്കൾ: നബീൽ മുയിപ്പോത്ത്, ഇസ്മായിൽ തിരുവള്ളൂർ. സഹോദരങ്ങൾ: കാസിം, സക്കീന, ഡോ. ഫൈസൽ, പരേതനായ മുഹമ്മദ് ഹാജി. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കെട്ടുങ്ങൽ പള്ളി ഖബർസ്ഥാനിൽ.