ചെറുതുരുത്തി: മകന്റെ വീട്ടിൽ വിരുന്നുപോയ പിതാവ് ബംഗളൂരുവിൽ നിര്യാതനായി. കിള്ളിമംഗലം കൊച്ചപ്പൻപഠിക്ക് സമീപം താമസിക്കുന്ന കൊട്ടിൽതറ തെക്കേതിൽ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ നാരായണൻകുട്ടി എഴുത്തച്ഛൻ (88) ആണ് മരിച്ചത്. ഭാര്യ സരസ്വതിയുമൊത്ത് കുറച്ചു ദിവസം മുമ്പാണ് ബംഗളൂരുവിലേക്ക് പോയത്. മറ്റു മക്കൾ: ഗീത, ശാന്തി, സിന്ധു. മരുമക്കൾ: അനിൽകുമാർ, ഗോകുലരാജൻ, പരേതനായ കൃഷ്ണദാസ്, രോഹിണി.