എരഞ്ഞിപ്പാലം (കോഴിക്കോട്): പാസ്പോർട്ട് ഓഫിസ് റോഡിലെ സരോജ് വിഹാറിൽ കമലാസനൻ (80) നിര്യാതനായി. കൊല്ലം വെളിയംകായിലയിൽ മൂന്നരക്കോടി വിലമതിക്കുന്ന ഭൂസ്വത്ത് ഇദ്ദേഹം സൗജന്യമായി സർക്കാറിന് നൽകിയിരുന്നു. ഇവിടെയാണ് ‘പ്രിയ ഹോം’ എന്നപേരിൽ മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കുള്ള പുനരധിവാസ കേന്ദ്രം സർക്കാർ ആരംഭിച്ചതും കഴിഞ്ഞ ദിവസം മന്ത്രി ആർ. ബിന്ദു നാടിന് സമർപ്പിച്ചതും. വെസ്റ്റ്ഹിൽ ടെക്നിക്കൽ സ്കൂളിലെ റിട്ട. അധ്യാപകൻ സി.പി.എം മുൻ ബ്രാഞ്ച് അംഗവും ചെറുട്ടി റോഡിലെ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറിയുമാണ്. ഭാര്യ: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി സി.എച്ച്. കണാരന്റെ മകളും ചാലപ്പുറം ഗണപത് ഗേൾസ് സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസുമായ സരോജിനി. മകൾ: പ്രിയ.