ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിൽ നാലമ്പല ദർശനത്തിനെത്തിയ മാവേലിക്കര താലൂക്കിലെ തെക്കേക്കര ഗ്രാമപഞ്ചായത്ത് വാത്തിക്കുളം തറമേൽ തറയിൽ വീട്ടിൽ മാധവന്റെ മകൻ സോമശേഖരൻ (61) കുഴഞ്ഞുവീണ് മരിച്ചു. മാവേലിക്കര തുഷാര സ്റ്റുഡിയോ ഉടമയാണ്. പാർക്കിങ് ഏരിയയിലെ ശൗചാലയത്തിന് സമീപം കുഴഞ്ഞുവീഴുകയായിരുന്നു. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സുഷമ. മക്കൾ: ആര്യ, അമൽ (മസ്കത്ത്). മരുമകൻ: ജിതിൻ. ഇരിങ്ങാലക്കുട പൊലീസ് തുടർനടപടി സ്വീകരിച്ചു. മൃതദേഹം മാവേലിക്കരയിലേക്ക് കൊണ്ടുപോയി.