കൊയിലാണ്ടി: വീട്ടമ്മയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മൂടാടി പാലക്കുളം അടിയാര വീട്ടിൽ സരോജിനിയാണ് (60) മരിച്ചത്. അഗ്നിരക്ഷാസേന പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച ഉച്ചക്കാണ് സംഭവം. വീടിനു മുന്നിലുള്ള 30 അടിയോളം ആഴവും വെള്ളവുമുള്ള കിണറ്റിൽ വീണ നിലയിലാണ് ഇവരെ കണ്ടത്. ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ പി.കെ. മജീദിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം