മണ്ണുത്തി: ഒല്ലൂക്കരയിൽ ബസിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. പറവട്ടാനി കുന്നംത്തുകര പുത്തൂർ വീട്ടിൽ ബാബുവിന്റെ മകൻ ജിബിൻ (21) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം. തൃശൂർ നിന്ന് മണ്ണുത്തി ഭാഗത്തേക്ക് പോയിരുന്ന സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശൂരിൽ സ്വകാര്യ കോളജിൽ ബിരുദ വിദ്യാർഥിയാണ്. മാതാവ്: ഗ്ലസി. സഹോദരൻ: എബിൻ. സഹോദരി: ഫിലോബിൽ മരിയ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് പറവട്ടാനി വിമലനാഥ പള്ളി സെമിത്തേരിയിൽ.