പഴയന്നൂർ: കോടത്തൂർ ഞാറക്കാട്ടിൽ വീട്ടിൽ ബിജു ജോസ് (45) സാനിറ്റൈസർ കഴിച്ച് മരിച്ചു. വീട്ടിൽ അവശനിലയിൽ കണ്ട് അയൽവാസികൾ പങ്ങാരപ്പിള്ളിയിലുള്ള അമ്മയെ വിവരമറിയിച്ചതനുസരിച്ച് അവർ എത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. പഴയന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് സർക്കാർ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ ഉപയോഗിച്ചതിന്റെ ബാക്കി സാനിറ്റൈസർ കണ്ടെത്തിയിരുന്നു. കേസിൽപെട്ട് ജയിലിലായിരുന്ന ഇയാൾ വീട്ടിലെത്തിയിട്ട് അധിക ദിവസമായില്ല. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.