വടക്കേക്കാട്: ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചുവരാൻ തയാറെടുക്കുന്നതിനിടെ വടക്കേക്കാട് സ്വദേശിനി മക്കയിൽ നിര്യാതയായി. വയലത്തൂർ കച്ചേരിപ്പടി പനങ്ങാവിൽ മൂസക്കുട്ടിയുടെ ഭാര്യ മെഹർനിസാണ് (62) മരിച്ചത്. സ്വകാര്യ ഹജ്ജ് ഗ്രൂപ് വഴിയാണ് ഇവർ ഹജ്ജിന് പുറപ്പെട്ടത്. നാട്ടിലേക്ക് മടങ്ങാൻ തയാറെടുക്കുന്നതിനിടെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് കിങ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് മരിച്ചത്. ഖബറടക്കം മക്കയിൽ നടത്തി. മക്കൾ: മുബീഷ്, നിബിത, അജാസ്. മരുമക്കൾ: ഫസലു, അഫീഫ, സജ്ന.