ഇരിങ്ങാലക്കുട: സിവിൽ സ്റ്റേഷൻ റോഡിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഇരിങ്ങാലക്കുട ഗാന്ധിഗ്രാം നമ്പാടൻ വീട്ടിൽ ജോസിന്റെ മകൻ വിൻസ് (50) ആണ് മരിച്ചത്. ചൊവ്വാഴ്ച മൂന്നരയോടെ ആയിരുന്നു അപകടം. കൂട്ടിയിടിയില്‍ ഓട്ടോയിൽനിന്ന് തെറിച്ചുവീണ വിൻസിനെ ഉടനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍. ഭാര്യ: ഷാൻസി. മക്കള്‍: ഷാൽവി, വിബിൻ. മരുമകന്: സോജൻ.