വർക്കല: ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് അയിരൂർ കളത്തറ ഒലുപ്പിൽ വീട്ടിൽ ഒ.എം ഈസ (88) നിര്യാതനായി. ഇലകമൺ പഞ്ചായത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ സ്ഥാപകനായിരുന്നു. 1980ൽ ഇലകമൺ ഗ്രാമ പഞ്ചായത്ത് മെംബറായി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് ഇലകമൺ മണ്ഡലം കമ്മിറ്റി പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചു. വർക്കലയിലെ നിരവധി കോൺഗ്രസ് നേതാക്കളെ വളർത്തിയെടുത്തു. അയിരൂർ ക്ഷീര സഹകരണ സംഘം (ആംകോസ്) പ്രസിഡന്റ്, കളത്തറ മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നീ മേഖലകളിലും പ്രവർത്തിച്ചു. അവിവാഹിതനാണ്.