വർക്കല: കോൺഗ്രസ് നേതാവും ഒറ്റൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ ഒറ്റൂർ പേരേറ്റിൽ വലിയവീട്ടിൽ ആർ. സുഭാഷ് (67) നിര്യാതനായി. കാൽ നൂറ്റാണ്ടിലധികം ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളെ പ്രതിനിധാനം ചെയ്തു. രണ്ടു തവണ പഞ്ചായത്ത് പ്രസിഡന്റുമായി. കോൺഗ്രസ് ഒറ്റൂർ മണ്ഡലം പ്രസിഡന്റ്, മണമ്പൂർ ബ്ലോക്ക് പ്രസിഡന്റ്, ഡി.സി.സി എക്സിക്യുട്ടിവ് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയുടെ പ്രസിഡന്റും പേരേറ്റിൽ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹിയുമാണ്. വർക്കല റൂറൽ സഹകരണ ബാങ്ക് ഭരണസമിതി അംഗവുമാണ്. പരേതരായ കെ. രാമകൃഷ്ണൻ വക്കീലിന്റെയും വി. സരസ്വതിയുടെയും മകനാണ്. ഭാര്യ: സുനിതാ സുഭാഷ് (മുൻ ഗ്രാമ പഞ്ചായത്ത് അംഗം). മകൾ: ഉമ. മരുമകൻ: ഷിബിൻദാസ് (എൻ.പി.സി.സി, അബൂദബി)