തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ നിരണം മാനങ്കേരിൽ വീട്ടിൽ എം.ജെ. അച്ചൻകുഞ്ഞ് (70) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. സി.പി.എം തിരുവല്ല ഏരിയ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു ജില്ല ജോയന്റ് സെക്രട്ടറി, നിരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ലക്ഷ്മിക്കുട്ടി (അംഗൻവാടി വർക്കർ). മക്കൾ: അനിറ്റ് (തിരുവല്ല ഗവ.എംപ്ലോയിസ് സഹകരണ ബാങ്ക്), അനീഷ്. സംസ്കാരം പിന്നീട്.