വാടാനപ്പള്ളി: കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വാടാനപ്പള്ളി സ്വദേശി മരിച്ചു. ഗണേശമംഗലം ബീച്ച് മൊയ്തീൻ പള്ളിക്ക് സമീപം ഇത്തിക്കാട്ട് സുരേഷിന്റെ മകൻ സനൂഷ് (26) ആണ് മരിച്ചത്. ആഗസ്റ്റ് രണ്ടിന് രാത്രി 10.30 ഓടെ കൂട്ടുകാരനെ വിളിക്കാൻ ബൈക്കിൽ പോകുമ്പോൾ മറ്റൊരു ബൈക്ക് സനൂഷ് ഓടിച്ച വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സനൂഷിനെ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച 11ഓടെ മരിക്കുകയായിരുന്നു. കൂട്ടിയിടിച്ച ൈബക്കിലെ യാത്രക്കാരനും പരിക്കേറ്റിരുന്നു. മരിച്ച സനൂഷ് കോയമ്പത്തൂർ വിറ്റായ് കമ്പനിയിലെ അക്കൗണ്ടന്റായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിൽ കൊണ്ടുവന്ന് സംസ്കരിക്കും. മാതാവ്: ജീന. സഹോദരങ്ങൾ: അനൂഷ്, ജനീഷ്.