കല്ലൂപ്പാറ: കൈതയിൽ താഴത്തെപ്പീടികയിൽ പരേതനായ ജീമോൻ ചെറിയാന്റെ ഭാര്യ പൊന്നമ്മ ചെറിയാൻ (56) നിര്യാതയായി. ആനിക്കാട് പാലക്കാമണ്ണിൽ കൂടത്തുംമുറിയിൽ കുടുംബാംഗമാണ്. മക്കൾ: അഖിൽ ടി.ചെറിയാൻ (മുത്തൂറ്റ് ഫിനാൻസ്, അമൃത്സർ), അൽക്ക സൂസൻ ചെറിയാൻ (നഴ്സ്, പുഷ്പഗിരി മെഡിക്കൽ കോളജ്, തിരുവല്ല). സംസ്കാരം ശനിയാഴ്ച രണ്ടിന് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.