കൊല്ലങ്കോട്: നോവലിസ്റ്റും പുസ്തകപ്രസാധകനുമായ കൊല്ലങ്കോട് പൊന്നൂട്ടുപാറ ഗയ നിവാസിൽ മനോജ് കൊല്ലങ്കോട് (66) നിര്യാതനായി. നിരവധി നോവലുകൾ, കഥകൾ, ലേഖനങ്ങൾ എന്നിവ രചിച്ചിട്ടുണ്ട്. വാക്കറിവ് മാസികയുടെ പൂർണ ചുമതല മനോജിനായിരുന്നു. ‘മിന്നാമിനുങ്ങുകളും മെഴുകുതിരികളും’, ‘കാട്ടാളൻ’, ‘കലാവതി’, ‘സത്യവാഗീശ്വരം’, ‘വാമൊഴിക്കഥകൾ’ തുടങ്ങിയ നോവലുകൾ രചിച്ചിട്ടുണ്ട്. നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. ഭാര്യ: പി.കെ.ഡി യു.പി സ്കൂൾ മുൻ പ്രധാനാധ്യാപിക സുഗലത. സംസ്കാരം ഞായറാഴ്ച.