വടക്കാഞ്ചേരി: ബൈക്ക് വർക്ക്ഷോപ് നടത്തിയിരുന്ന യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്പളങ്ങാട് ആറ്റത്തറ വീട്ടിൽ മോഹനന്റെ മകൻ രാഹുലാണ് (24) മരിച്ചത്. വീടിനോട് ചേർന്ന് ബൈക്ക് വർക്ക്ഷോപ് നടത്തിവരുകയായിരുന്നു. വടക്കാഞ്ചേരി പൊലീസ് നടപടി സ്വീകരിച്ച് മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: സിന്ധു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് ചെറുതുരുത്തി പുണ്യതീരത്ത്.