പെരിങ്ങമ്മല: പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് മുൻ മെംബറും പെരിങ്ങമ്മല പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റുമായ തെന്നൂർ മൺപുറത്തു വീട്ടിൽ മൺപുറം റഷീദ് (58) നിര്യാതനായി. ദീർഘകാലം മഞ്ഞപ്പാറ മുസ്ലിം ജമാഅത്ത് പ്രസിഡന്റായിരുന്നു. പെരിങ്ങമ്മല ഇക്ബാൽ കോളജ് എക്സിക്യുട്ടിവ് മെംബർ, തെന്നൂർ ക്ഷീരോൽപാദന സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഷഹീറാ ബീവി. മക്കൾ: മുഹമ്മദ് ഷാൻ (മിലിട്ടറി എൻജിനീയർ), മുഹമ്മദ് ഷബിൻ (പലാര പീടിക, നെടുമങ്ങാട് ), ഷഫീന (വിദ്യാർഥി). മരുമകൾ: ആമിന