സുൽത്താൻ ബത്തേരി: മീനങ്ങാടി അപ്പാട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അമ്പലവയൽ കളത്തുവയൽ അമ്പലക്കുന്ന് കോളനിയിലെ രാജന്റെയും ഗീതയുടെയും മകൻ ആർ. രഞ്ജിത്താണ് (20) മരിച്ചത്. മൂന്നാനക്കുഴിയിലുള്ള ബന്ധുവീട്ടിൽ പോകുന്നതിനിടെ ഞായറാഴ്ച രാവിലെ 11ഓടെയാണ് അപകടം. പരിക്കേറ്റ രഞ്ജിത്തിനെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സുൽത്താൻ ബത്തേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളിയാണ് രഞ്ജിത്ത്. സഹോദരി: രഞ്ജിത.