തൃശൂർ: മാധ്യമ പ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനും ആയിരുന്ന കോഴിക്കോട് കൊയിലാണ്ടി കലൂർ ഇല്ലത്ത് കെ. സതീഷ് (59) നിര്യാതനായി. ദൂരദർശൻ, കൈരളി ടി.വി, സി ഡിറ്റ് എന്നീ സ്ഥാപനങ്ങളിൽ ഡോക്യുമെന്ററി സംവിധായകൻ ആയിരുന്നു. കേരള ഡയറി എന്ന പരമ്പരക്ക് ഏറ്റവും നല്ല സംവിധായകനുള്ള ദേശീയ പുരസ്കാരം നേടി. ‘യുറീക്ക’യിൽ കുട്ടികൾക്കു വേണ്ടി എഴുതിയിരുന്നു. ചിന്ത വാരികയുടെ സ്ഥാപക പത്രാധിപ സമിതി അംഗം ആയിരുന്ന കെ.ഇ.കെ നമ്പൂതിരിയുടെയും സാവിത്രി അന്തർജനത്തിന്റെയും മകനാണ്. ഭാര്യ: മായ (കവിയൂർ കഴന്നൂർ ഇല്ലം കുടുംബാംഗം). മക്കൾ: തേജസ്വിനി (അസി. പ്രഫസർ, ചാലക്കുടി നിർമല കോളജ്), മനസ്വിനി (അസി. പ്രഫ. വളാഞ്ചേരി ശ്രീനാരായണ കോളജ്). മരുമകൻ: അനന്ദു ശർമ (കല്ലാവേലിൽ ഇല്ലം).