ഗുരുവായൂർ: മറ്റം സഹകരണ ബാങ്ക് പ്രസിഡന്റും സെന്റ് ഫ്രാൻസിസ് ഹൈസ്കൂൾ സ്കൂൾ റിട്ട. പ്രധാനാധ്യാപകനുമായ ഇമ്മട്ടി ഇ.എ. ജോസ് (77) നിര്യാതനായി. 10 വർഷം കണ്ടാണശേരി പഞ്ചായത്ത് അംഗം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ഡി.സി.സി അംഗം, മറ്റം ഫൊറോന പള്ളി കൈക്കാരൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ആനി (റിട്ട. അധ്യാപിക, സെന്റ് ഫ്രാൻസിസ് സ്കൂൾ, മറ്റം). മക്കൾ: ഷാജു, ഷാലി. മരുമക്കൾ: ജെബി (അധ്യാപിക, എ.കെ.എം സ്കൂൾ, കോട്ടക്കൽ), സോണി (സി.എസ്.ബി, തൃശൂർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മറ്റം സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.