തളിക്കുളം: ദേശീയപാതയിൽ തളിക്കുളം കൊപ്രക്കളത്ത് സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രികൻ മരിച്ചു. കൊപ്രക്കളം പേരോത്ത് നാരായണന്റെ മകൻ ദിനേശൻ (58) ആണ് മരിച്ചത്. ബുധനാഴ്ച ൈവകീട്ട് ഏഴിനായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ദിനേശനെ ആദ്യം ഒളരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെ മരിക്കുകയായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: സുരാജ്, തുളസി. മരുമക്കൾ: ജീന, മണി.