മാള: പുഴ കരകവിഞ്ഞ് വെള്ളം കയറിയ വീട് ശുചീകരിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കുഴൂർ കൊച്ചുകടവ് തച്ചുകാട്ടിൽ സുബ്രഹ്മണ്യന്റെ മകൻ സുഭാഷാണ് (40) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. വീട്ടിലെ മോട്ടോറിൽ നിന്നാണ് ഷോക്കേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചലാക്ക മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: സജിത.