പാലക്കാട്: ന്യൂറോ സർജൻ ഡോ. തട്ടാഞ്ചേരി രാജഗോപാലൻ (82) നിര്യാതനായി. പാലക്കാട് ജില്ല ആശുപത്രിയിൽനിന്ന് വിരമിച്ച ശേഷം റാന്നി, മുതലമട, മണ്ണാർക്കാട്, പട്ടാമ്പി എന്നിവിടങ്ങളിലെ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. ഭാര്യ: വി.കെ. ശ്യാമള. മക്കൾ: മധുരാജ് (എറണാകുളം), വിധുരാജ് (പാലക്കാട്), രഘുരാജ് (സോഫ്റ്റ്വെയർ എൻജിനീയർ, യു.എസ്.എ). മരുമക്കൾ: രജനി, ശാലിനി (സോഫ്റ്റ്വെയർ എൻജിനീയർ യു.എസ്.എ). സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് പുളിനെല്ലിയിലെ വീട്ടുവളപ്പിൽ.